ഇന്ത്യയിലെ മികവുറ്റ ഭാവി സംരംഭകരാകാൻ ഈ മിടുക്കികളും

-ചിത്രം കൊല്ലം: വിദ്യാർഥികളിലെ മികച്ച ഭാവി സംരംഭകരെ കണ്ടെത്തുന്നതിനായി മുബൈയിലെ ഐ.എഫ്​.ടി (ഇന്ത്യാസ്​ ഫ്യൂചർ ടൈകൂൺസ്​) നടത്തുന്ന മത്സരത്തിന്‍റെ നാലാം സീസണിൽ ഗ്രാൻഡ് ഫിനാലെയിലെ മികച്ച 12 ടീമുകളിൽ ഇടം നേടി കൊല്ലത്തുനിന്നുള്ള മിടുക്കികൾ. ഇന്ത്യയിൽ ഒട്ടാകെ നടത്തിയ മത്സരത്തിൽ ടി.കെ.എം. സെന്‍റിനറി പബ്ലിക്​ സ്​കൂളിലെ 10ാം ക്ലാസ് വിദ്യാർഥികളായ ഹരിതാ റാണിയും മേഘ പി. മധുവുമാണ്​ അവസാന 12​ ടീമിൽ ഇടംപിടിച്ചത്​. പതാകദിനം must കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനത്തിൽ നേതാക്കളായിരുന്ന എ.ആർ. റഷീദ്, എസ്.എ. റഹുമാൻ എന്നിവരുടെ സ്മരണാർഥം മുളക്കട ജങ്ഷനിൽ മുതിർന്ന നേതാവ് പി. രഘുനാഥൻ പതാക ഉയർത്തി. വിനീത വിൻസെന്‍റ്, എ.ആർ. സവാദ്, സേവ്യർ ജോസഫ്, അജാസ്, ഷരീർ, സമീർ, സലീം, യൂനുസ്, ഷരീഫ് എന്നിവർ സംസാരിച്ചു. ഭരണാനുമതി ലഭിച്ചു കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ പി.കെ.പി എം.എന്‍.എസ്.എസ് യു.പി സ്‌കൂളില്‍ സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 17,08,720 രൂപയുടെ ഭരണാനുമതി ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.