ക്രെയിന്‍ പണിമുടക്കി; പാലത്തില്‍ അടിഞ്ഞ മരങ്ങള്‍ നീക്കുന്നത്​ വീണ്ടും തടസ്സപ്പെട്ടു

കുളത്തൂപ്പുഴ: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ നീക്കം ചെയ്യുന്ന ജോലി രണ്ടാം തവണയും തടസ്സപ്പെട്ടു. എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം ഒരാഴ്ച മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉപയോഗിച്ച് പാലത്തിന്‍റെ തൂണുകളില്‍ അടിഞ്ഞുകൂടി നീരൊഴുക്ക്​ തടസ്സപ്പെടുത്തുന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും കനത്ത തോതിലുള്ള നീരൊഴുക്കും കൂടുതല്‍ മരങ്ങള്‍ വീണ്ടും വന്നടിയുന്നതിനും ജോലിക്ക് തടസ്സമായതോടെ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. കൂടാതെ, ശക്തമായ ഒഴുക്കില്‍ വെള്ളത്തില്‍ താഴ്ന്നുകിടക്കുന്ന വന്മരങ്ങള്‍ നാലോ അഞ്ചോ തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുക എന്നത് പ്രായോഗികമായിരുന്നില്ല. മഴ മാറിയതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ക്രെയിന്‍ ഉപയോഗിച്ച് വന്മരങ്ങള്‍ പുഴയോരത്തേക്ക് നീക്കി കരക്കെത്തിക്കുന്ന ജോലികള്‍ ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ക്രെയിന്‍ യന്ത്രത്തകരാര്‍ നിമിത്തം പ്രവര്‍ത്തിക്കാതെ വന്നതോടെ പാതിവഴിക്ക് വീണ്ടും മുടങ്ങി. യന്ത്രത്തകരാര്‍ പരിഹരിച്ച് അടുത്ത ദിവസം വീണ്ടും ജോലികള്‍ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ............ ഫോട്ടോ: KE KULP2: കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന്‍റെ തൂണുകളില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ നീക്കുന്ന ജോലിയിലേര്‍പ്പെട്ട ക്രെയിന്‍ തകരാറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്നു (മെയിലിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.