ആദർശത്തിന്‍റെ കരുത്തിലാണ്​ ഇസ്​ലാമിന്‍റെ നിലനിൽപ്​- ശൈഖ് മുഹമ്മദ് കാരകുന്ന്

കരുനാഗപ്പള്ളി: ആദർശത്തിന്‍റെ കരുത്താണ് ഇസ്​ലാമിന്‍റെ നിലനിൽപ്പിന് കാരണമെന്ന്​ ഗ്രന്ഥകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരകുന്ന്. ആർക്കും കെടുത്താൻ കഴിയാത്ത പ്രകാശമാണ് ഇസ്​ലാമിന്‍റെത്​. ഇസ്​ലാമിക പ്രബോധനം മുസ്​ലിം സമൂഹത്തിന്‍റെ ബാധ്യത എന്ന വിഷയത്തിൽ ഡയലോഗ് സെന്‍റർ കരുനാഗപ്പള്ളി ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ് എ.എ. ജലീൽ അധ്യക്ഷതവഹിച്ചു. ജി.കെ എടത്തനാട്ടുകര, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ വവ്വാക്കാവ് സ്വാഗതവും അമീർ അസദ് പ്രാർഥനയും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.