കൊല്ലം: കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ട്രോളിങ് നിരോധനം നീങ്ങിയപാേട ചാകര പ്രതീക്ഷിച്ച് കടലിൽ പോയ ബോട്ടുകൾക്ക് ആദ്യ ദിനം സമ്മിശ്രം. കാര്യമായ ചാകരക്കോള് കിട്ടിയില്ലെങ്കിലും കടൽ പൂർണമായും നിരാശപ്പെടുത്തിയില്ലെന്ന് മത്സ്യബന്ധന ബോട്ടുടമകൾ പറയുന്നു. സീസണിൽ പ്രധാനമായും കിട്ടുന്ന കരിക്കാടിയും കഴന്തനുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ചെറിയ ബോട്ടുകൾ തിരികെയെത്തിയത്. ബോട്ടുകൾ എത്തിയതോടെ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ സജീവമായി. കരിക്കാടി കിലോക്ക് 120 രൂപയും കഴന്തൻ 220 രൂപയും വരെ കിട്ടിയതായി ബോട്ടുടമകൾ പറഞ്ഞു. ഓരോ ബോട്ടിനും 50000-70000 രൂപയുടെ വരെ മത്സ്യമാണ് ലഭിച്ചത്. കിളിമീൻ പോലുള്ള മത്സ്യങ്ങൾ കിട്ടാൻ ആഴക്കടലിൽ നിന്ന് വലിയ ബോട്ടുകൾ തിരിച്ചെത്തണം. അതേസമയം, കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചടിയായതോടെ അടുത്ത ദിവസങ്ങളിൽ കടലിൽ പോകാൻ കഴിയില്ല എന്ന വെല്ലുവിളിയാണ് മുന്നിൽ. കടലിൽ ഉള്ള ബോട്ടുകളെ തിരികെ കൊണ്ടുവരാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എന്നിവയെ കലക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.