പോഷകബാല്യം പദ്ധതി

കൊട്ടിയം: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന 'പോഷകബാല്യം' പദ്ധതി ആദിച്ചനല്ലൂർ പഞ്ചായത്തിൽ ക്ഷേമസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി പ്രസിഡന്‍റ് ബാലകൃഷ്ണ പിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി സേതുലക്ഷ്മി, സതി, അശ്വതി, ഉഷ എന്നിവർ സംസാരിച്ചു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് കടമ -ഡെപ്യൂട്ടി സ്പീക്കര്‍ (ചിത്രം) കൊട്ടിയം: ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഘടന സാക്ഷരത യജ്ഞത്തിന്‍റെ ഭാഗമായ കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, ജില്ല ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ല പഞ്ചായത്ത് അംഗം എസ്. സെല്‍വി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എല്‍. ജലജകുമാരി, എസ്. ഗിരിജകുമാരി, ജെ. ഷാഹിദ്, ആര്‍. ദേവദാസ്, റെജി കല്ലംവിള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ സുശീല, എം. സജീവ്, ജിഷ അനില്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. സതീഷ്​കുമാര്‍, ജില്ല പ്ലാനിങ് ഓഫിസർ പി.ജെ. ആമിന, കില ഡെപ്യൂട്ടി ഡെവലപ്‌മെന്‍റ് കമീഷണര്‍ വി. സുദേശൻ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.