കൊല്ലം: ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന കശുവണ്ടി പരിപ്പ് പാക്കറ്റുമായിട്ടുള്ള ആദ്യ വാഹനം ചൊവ്വാഴ്ച കൊല്ലത്തുനിന്നും വയനാട് ജില്ലയിലേക്ക് പുറപ്പെടും. രാവിലെ 8.30ന് കാഷ്യൂ കോർപറേഷൻ അയത്തിൽ ഫാക്ടറി അങ്കണത്തിൽ ആദ്യവാഹനം മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യും. 80 ലക്ഷം പാക്കറ്റുകളാണ് കാഷ്യൂ കോർപറേഷനും കാപെക്സും സജ്ജമാക്കിയിരിക്കുന്നത്. 80 ലക്ഷം വീടുകളിൽ കൊല്ലത്തെ കശുവണ്ടി പരിപ്പ് ഇത്തവണത്തെ ഓണത്തിനെത്തും. 400 മെട്രിക് ടൺ പരിപ്പാണ് 80 ലക്ഷം പാക്കറ്റുകളാക്കുന്നത്. ഒരു പാക്കറ്റിൽ 50 ഗ്രാം പരിപ്പാണ്. ഒരു ദിവസം നാലു ലക്ഷം കവർ വീതം പാക്ക് ചെയ്യുന്ന ജോലി കോർപറേഷന്‍റെ അയത്തിൽ ഫാക്ടറിയിൽ നടന്നുവരുന്നു. സംസ്ഥാന സർക്കാർ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൻ പദ്ധതികളാണ് ആവിഷ്കരിച്ച് വരുന്നതെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിൻ (ചിത്രം) കൊല്ലം: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായ 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന് ജില്ലയില്‍ തുടക്കം. ആഘോഷവേളയില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉറപ്പാക്കി ദേശീയബോധമുളവാക്കുകയാണ് ലക്ഷ്യം. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസുഫ് ജില്ല സൈനികക്ഷേമ ഓഫിസര്‍ ഉഫൈസുദ്ദീന് ദേശീയപതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 11 മുതല്‍ 17 വരെ സ്വാതന്ത്ര്യ വാരാഘോഷവും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.