കൊല്ലം: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഐ.എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍:230/2018) യതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. അഭിമുഖം നാലിന് കൊല്ലം: ജില്ല എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8714835683, 7012212473. അപേക്ഷ ക്ഷണിച്ചു കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പാക്കുന്ന പി.എം.ഇ.ജി.പി/എന്‍റെ ഗ്രാമം എന്നീ പദ്ധതികളില്‍ ഉൽപാദന/സേവന-വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എന്‍റെ ഗ്രാമം പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയും പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെയും മൊത്തം മുതല്‍മുടക്ക് വരുന്ന വ്യവസായങ്ങള്‍ തുടങ്ങാനാകും. ബാങ്ക് വായ്പക്ക് ആനുപാതികമായി 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. വിവരങ്ങള്‍ക്ക് കൊല്ലം കര്‍ബലയിലുള്ള ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസുമായി നേരിട്ടോ 0474-2743587 നമ്പറിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.