കൊട്ടിയം: യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് പാലത്തിൽെവച്ച് കേടായി നിന്നുപോയതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഗതാഗത തടസ്സവുമുണ്ടായി. ദേശീയപാതയിൽ ഇത്തിക്കര പാലത്തിൽ ശനിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കുണ്ടറയിൽ നിന്ന് വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് പാലത്തിന് മുകളിൽ മുന്നോട്ടും പിന്നോട്ടും എടുക്കാനാകാതെ നിന്നുപോയത്. വിവരമറിഞ്ഞ് ചാത്തന്നൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് പാലത്തിൽ നിന്ന് മാറ്റിയശേഷമാണ് ഗതാഗതം സുഗമമായത്. സൂപ്പർഫാസ്റ്റ് സ്കൂൾ ബസിലിടിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക് (ചിത്രം) പാരിപ്പള്ളി: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിൽ ഇടിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക്. ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൊല്ലം-തിരുവനന്തപുരം ജില്ല അതിർത്തിയായ പാരിപ്പള്ളി ഇരുപത്തിയെട്ടാം മൈലിലാണ് അപകടം ഉണ്ടായത്. കുട്ടികളുമായി ദേശീയപാത മറികടക്കാൻ ശ്രമിച്ച സ്കൂൾ ബസിൽ കൊല്ലം ഭാഗത്ത് നിന്ന് വന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതും സൂപ്പർ ഫാസ്റ്റ് ഡ്രൈവർ ബസ് മറുവശത്തേക്ക് വെട്ടിച്ചുമാറ്റി സ്പീഡ് കുറച്ചതും മൂലം വൻദുരന്തം ഒഴിവായി. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.