ഇരട്ടകൾക്ക് എ പ്ലസ് മധുരം

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ഗവ.എൽ.വി.എച്ച്.എസിലെ ഇരട്ടകളിൽ എ പ്ലസ് തിളക്കം. പരീക്ഷ എഴുതിയ 168 കുട്ടികളിൽ 166 പേർ വിജയിച്ചപ്പോൾ 19 പേർക്കാണ് എ പ്ലസ് ലഭിച്ചത്. തെക്കൻ മൈനാഗപ്പള്ളി തോട്ടുമുഖം മാധവത്തിൽ പ്രവാസിയായ എം. മണിക്കുട്ടന്‍റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ എസ്. ശ്രീജയുടെയും മക്കളായ നമിത.എം മാധവ്, നയന.എം മാധവ്, കടപ്പ നെടുവിള തെക്കതിൽ പൊതുപ്രവർത്തകനായ ഷറഫുദ്ദീന്‍റെയും റസീലയുടെ മക്കളായ എസ്. സുമയ്യ, എസ്. ഫാത്തിമ എന്നിവരാണ് എ പ്ലസ് നേടിയ ഇരട്ടകൾ. ഇരട്ടകളുടെ ഇരട്ടി മധുരം നൽകുന്ന വിജയത്തോടൊപ്പം പരീക്ഷയിൽ മികച്ച വിജയം സൃഷ്ടിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് നാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.