കരിക്കോട്: കൊല്ലം മുസ്ലിം അസോസിയേഷൻ അറബിക് അക്കാദമിയിൽ ക്ലാസുകൾ ആരംഭിച്ചു. ഡയറക്ടർ എം.എ. സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എ. നാസറുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. അമാനുല്ല ഖാൻ ഉദ്ബോധന പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് പ്രാർഥന നടത്തി. ഹിമാന, എസ്. ഫാത്തിമ, ത്വയ്യിബ്, ഹാഫിസ് എന്നിവർ സംസാരിച്ചു. അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.എ അറബിക് പുതിയ ബാച്ചുകൾ ജൂലൈ നാലിന് ആരംഭിക്കുമെന്ന് ഡയറക്ടർ എം.എ. സമദ് അറിയിച്ചു. അഡ്മിഷന് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 9961022313, 9947272413, 0474 2719488. 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതി പേരയം: 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ ഭാഗമായി പേരയം പഞ്ചായത്തിൽ വിത്ത് വിതയ്ക്കൽ പ്രസിഡന്‍റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് അംഗം സി. ബാൾഡ്വിൻ പേരയം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആർ. അജിത്കുമാറിന് നൽകി നിർവഹിച്ചു. സമ്മിശ്ര കർഷകൻ ടി. മേരിദാസൻ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, കൃഷി ഓഫിസർ സോണൽ സലിം, സ്ഥിരം സമിതി അധ്യക്ഷരായ ബി. സുരേഷ്, വൈ. ചെറുപുഷ്പം, പഞ്ചായത്തംഗങ്ങളായ റെയ്ച്ചൽ ജോൺസൺ, എൻ. ഷേർളി, ബി. സ്റ്റാഫോർഡ്, ആലീസ് ഷാജി, വിനോദ് പാപ്പച്ചൻ, കുഞ്ഞുകൃഷ്ണപിള്ള, ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.