കൊല്ലം: ഗവ.ടി.ടി.ഐയിലെ സ്കൂൾ ഡി.എൽ.എഡ് വിദ്യാർഥികൾക്ക് 'സുരക്ഷയൊരുക്കാം, സുരക്ഷിതരാകാം'പരിപാടിയിലൂടെ പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങൾ പകർന്നുനൽകി കടപ്പാക്കട അഗ്നി രക്ഷാസേനയിലെ ജീവനക്കാർ. പ്രകൃതി ദുരന്തങ്ങളിലും അത്യാഹിത സന്ദർഭങ്ങളിലും പകച്ചുനിൽക്കാത്ത മനസ്സുറപ്പുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സുരക്ഷ ക്ലബ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആർ. അംജത്ഖാൻ, സി. ശ്രീജിത്ത്, ആർ. രഞ്ജിത്ത് എന്നിവർ പരിശീലനം നൽകി. അധ്യാപകരായ ഡി.എൻ. സുരേഷ്, ഇ.ടി.സജി, സൂസമ്മ അലക്സ്, പി.കെ. സാബു, എം. ഷാജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം ഇരവിപുരം: സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ ശനിയാഴ്ച വൈകീട്ട് 4.30ന് കൊല്ലൂർവിള പള്ളിമുക്കിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.