കൊട്ടാരക്കര: റോഡുകളുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിൽ താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. മിക്ക റോഡുകളും മഴക്കാലത്ത് തകർന്നുകിടക്കുന്നത് അപകടത്തിന് കാരണമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്കൂളുകൾ തുറന്നതോടെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ യാത്രാക്ലേശം ഇരട്ടിയായെന്നും കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തണമെന്നും ആവശ്യമുയർന്നു. നിലാവ് പദ്ധതി പരാജയമാകുകയാണെന്നും മുമ്പ് കത്തിയിരുന്ന തെരുവുവിളക്കുകൾ പോലും പ്രകാശിക്കുന്നില്ലെന്നുമുള്ള വിമർശനവുമുയർന്നു. ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതിനും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതിനുമെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ചടയമംഗലത്ത് അനധികൃത ഖനനം വർധിക്കുന്നു, കാൻസർ രോഗികളുടെ പെൻഷൻ മുടങ്ങി എന്നീ പരാതികളും ഉയർന്നു. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുപയോഗിക്കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കുക, സ്കൂൾ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തുക, റോഡരികിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുക, വില്ലേജ് ഓഫിസുകളിൽ നേരിട്ട് കരം സ്വീകരിക്കുക, മുടങ്ങിക്കിടക്കുന്ന റീസർവേ നടപടികൾ പൂർത്തിയാക്കാൻ എൻജിനീയറിങ് സിവിൽ വിദ്യാർഥികളുടെ സേവനം തേടുക, തെരുവുനായ് ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഹർഷകുമാറിൻെറ അധ്യക്ഷതയിൽ ഡെപ്യൂട്ടി കലക്ടർ ബീനാറാണി, തഹസിൽദാർ എ. ശുഭൻ, പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ, സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.