ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജനകീയാസൂത്രണം പദ്ധതിയിൽ അംഗപരിമിതർക്ക് ചെയ്തു. പഞ്ചായത്തംഗം ജെറീന മൻസൂർ വിതരണം ഉദ്ഘാടനം ചെയ്തു. മൻസൂർ ചാത്തംവിള, അനീഷ് ചരിഞ്ഞയ്യത്ത്, സജീവ് കിണർവിള, ഷെഫീഖ് മാവിള, നൗഫൽ കിണർവിള എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സമ്മേളനം ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ എട്ടിന് പരിസ്ഥിതി സംരക്ഷണ സമ്മേളനം നടക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി എൽ. ഷൈലജ ഉദ്ഘാടനം ചെയ്യും. സി. ഗിരീഷ്കുമാർ അധ്യക്ഷത വഹിക്കും. ബാലവേദി സെക്രട്ടറി പി.ജെ. ആര്യലക്ഷ്മി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലും. ഗ്രാമപഞ്ചായത്തംഗം ആർ. സജിമോൻ ബാലവേദി പ്രവർത്തകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.