അഞ്ചൽ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചതിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് റംലി എസ്. റാവുത്തർ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, ആയൂർ സന്തോഷ്, ബിജു നെല്ലിമൂട്ടിൽ, ബിജു കൊല്ലമൺ എന്നിവർ നേതൃത്വം നൽകി. അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ബി. സേതുനാഥ്, ശ്രീകുമാർ, അഖിൽ രാധാകൃഷ്ണൻ, ഏറം സന്തോഷ്, ജാസ്മി മഞ്ചൂർ, എസ്. ഷീജ, വലിയവിള വേണു, ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി. അറയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തടിക്കാട്ടിൽ നടന്ന പ്രകടനത്തിന് അഡ്വ. കെട്ടിടത്തിൽ സുലൈമാൻ, ജേക്കബ് പാറവിള, തൗഫീക്ക് തടിക്കാട്, എൻ. അനിരുദ്ധൻ, റഫീക്ക് തടിക്കാട് മുതലായവർ നേതൃത്വം നൽകി. കാപ്ഷൻ: കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.