കൊല്ലം: നരേന്ദ്ര മോദി സർക്കാറിന്‍റെ എട്ടാം വാർഷികം വിപുലമായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15 ദിവസം നീളുന്ന പരിപാടികൾക്ക് തുടക്കമായി. ജില്ലതല ഉദ്ഘാടനം വെട്ടിക്കവലയിൽ മുതിർന്ന നേതാവ് ഒ. രാജഗോപാൽ നിർവഹിച്ചു. മഹാജനസമ്പർക്ക പരിപാടികളുടെ ഭാഗമായി കേന്ദ്ര പദ്ധതികൾ വിശദമാക്കുന്ന ലഘുലേഖകൾ ബൂത്തുതലത്തിൽ വീടുകളിൽ വിതരണം ചെയ്യും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമങ്ങളും യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലികളും സംഘടിപ്പിക്കും. കർഷകർ, പട്ടികജാതി-വർഗ കോളനി നിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, വനിതകൾ, യുവാക്കൾ, എഴുത്തുകാർ, സാംസ്കാരിക പ്രതിഭകൾ എന്നിവരെ കോർത്തിണക്കിയുള്ള സമ്പർക്ക പരിപാടികളും നടത്തും. ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ആദരിക്കും. ജില്ലതലത്തിൽ ഗരീബ് കല്യാൺ യോജന ജനസഭ എന്ന പേരിൽ സമ്മേളനവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി. വിനോദ്, ദക്ഷിണ മേഖല സെക്രട്ടറി ജിതിൻ ദേവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.