കൊട്ടിയം: നിർമാണം നടന്നുകൊണ്ടിരിക്കെ വീടിന്‍റെ കോൺക്രീറ്റ് പാളി തകർന്നുവീണ് മരിച്ച രണ്ട് നിർമാണ തൊഴിലാളികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വാളത്തുംഗൽ ചേതനാനഗർ 63 തോണ്ടി വയലിൽവീട്ടിൽ രഘു (43), അയത്തിൽ വലിയ മാടം ന്യൂനഗർ കല്ലുംപുറത്തുവീട്ടിൽ അജന്തൻ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് കൊട്ടിയം ജങ്ഷനടുത്തായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. നിർധന കുടുംബങ്ങളുടെ അത്താണികളായിരുന്ന ഇവരുടെ മരണം വാളത്തുംഗൽ തോണ്ടിവയൽ പ്രദേശത്തെയും അയത്തിൽ വലിയമാടം പ്രദേശെത്തയും ദുഃഖസാന്ദ്രമാക്കി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രഘുവിന്‍റെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. മൂന്നരയോടെയാണ് അജന്തന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് വലിയമാടത്തുള്ള വീട്ടിലെത്തിച്ചത്. അേന്ത്യാപചാരം അർപ്പിക്കാൻ ഇരുവരുടെയും വീടുകളിലേക്ക് നിരവധിപേർ എത്തി. പോളയത്തോട് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.