കുണ്ടറ: പുരോഗമന കലാ സാഹിത്യ സംഘം പേരൂർ യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ഡോ. സി.കെ.ജി. നായർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ബീനാ സജീവ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധർമരാജൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈൻ, പു.ക.സ ഏരിയ വൈസ് പ്രസിഡന്‍റ് പി പി. ജോസഫ്, യൂനിറ്റ് സെക്രട്ടറി പ്രഫ. വി. ഹാഷിംകുട്ടി, സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. സി.കെ.ജി. നായർ (പ്രസി.), സുധാകരൻ, സതീശൻ, ഷീജ സജീവ് (വൈ. പ്രസി.), പ്രഫ. വി. ഹാഷിംകുട്ടി (സെക്ര.), ജയൻ, നടരാജൻ, ഷേർളി (ജോ. സെക്ര.) എന്നിവരുൾപ്പെടെ 17 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വനിത സാഹിതി യൂനിറ്റ് രൂപവത്കരണവും നടന്നു. ----------------------------------------- കെ-റെയില്‍ വിരുദ്ധ സമരസമിതി കുടുംബസംഗമം കുണ്ടറ: കെ-റെയില്‍ വിരുദ്ധ ജനകീയസമിതി മുളവന യൂനിറ്റ് കുടുംബസംഗമം കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് സി.പി. മന്‍മഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി മുളവന യൂനിറ്റ് രക്ഷാധികാരി ഡോ. എസ്.ഡി. അനില്‍രാജ് അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ല കമ്മിറ്റി അംഗം ജി. അനില്‍കുമാര്‍, ജനകീയ പ്രതിരോധസമിതി കുണ്ടറ മേഖല കമ്മിറ്റിഅംഗം കുമ്പളം ഫ്രാന്‍സിസ്, കെ.പി.എം.എസ് മുളവന 610-ാം നമ്പര്‍ ശാഖ സെക്രട്ടറി കെ. സത്യശീലന്‍, ശാഖ പ്രസിഡന്‍റ് പങ്കജവല്ലി, കോണ്‍ഗ്രസ് മുളവന വാര്‍ഡ് പ്രസിഡന്‍റ് വൈ. റോയി, കുണ്ടറ പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല സതീശന്‍, രാജശ്രീ, ചിന്നമ്മ ഫിലിപ്, സമരസമിതി മുളവന യൂനിറ്റ് കണ്‍വീനര്‍ മിനി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.