പുനലൂർ: നവാഗതരടക്കം കുട്ടികളെ ആകർഷിക്കാൻ ആദ്യ ദിവസം കിഴക്കൻ മേഖലയിലെ ഓരോ സ്കൂളും വ്യത്യസ്ത പരിപാടികളാണൊരുക്കിയത്. പുനലൂർ ഉപജില്ല ബി.ആർ.സി തല സ്കൂൾ പ്രവേശനോത്സവം മണിയാർ ഗവ.യു.പി സ്കൂളിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. വിവിധ തലത്തിൽ പഠന മികവ് തെളിയിച്ച വിദ്യാർഥികളെ വിദ്യാഭ്യാസ സമിതി അധ്യക്ഷ കനകമ്മ, ജില്ല വിദ്യാഭ്യാസ ഓഫിസർ എം.ജെ. റസീന എന്നിവർ ആദരിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ച പുസ്തകങ്ങൾ പി.ടി.എ പ്രസിഡന്‍റ് എസ്. സജു ഏറ്റുവാങ്ങി. പുനലൂർ ഗവ.എച്ച്.എസ്.എസ് പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് നെടുങ്കയം നാസർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിവിധ സ്കോളർഷിപ്പുകൾ നേടിയവരെ ആദരിച്ചു. (ചിത്രം ഈമെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.