പന്മന: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ലോക സൈക്കിൾ ദിനം ആചരിക്കും. പന്മന മനയിൽ ഫുടബാൾ അസോസിയേഷൻ പന്മനമനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്ഘാടനം ചവറ ഇടപ്പള്ളിക്കോട്ടയിൽ രാവിലെ 9.30ന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. പ്രവേശനോത്സവം ചവറ: ശങ്കരമംഗലം കാമൻകുളങ്ങര ഗവ.എൽ. പി സ്കൂളിലെ പ്രവേശനോത്സവം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. വർഗീസ് എം. കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷ ലതിക രാജൻ പഠനോപകരണവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.