ചിത്രം- കൊട്ടിയം: നെടുമ്പന ആയുര്‍വേദാശുപത്രിയിലെ മരം മുറിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവണമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം മരംമുറി നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എയുടെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, കുരീപ്പള്ളി സലിം, എ. നാസിമുദ്ദീന്‍ ലബ്ബ, കണ്ണനല്ലൂര്‍ സമദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല മനോഹരന്‍, റജില ഷാജഹാന്‍, ശിവദാസന്‍, ജേക്കബ് നല്ലില, മനോഹരന്‍, ഷിഹാബ്, ബിജു പഴങ്ങാലം, ഷാഫി, സുല്‍ഫി ചാലക്കര, ശരത് പള്ളിമണ്‍, അനീഷ് നെടുമ്പന, അബു കൊല്ലം, നിഷാദ്, ഓമനക്കുട്ടന്‍ ചാലക്കര, ജയിംസ് നല്ലില തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.