വൃന്ദാവനംമുക്ക് - പടിഞ്ഞാറ്റിൻകര റോഡ് തകർന്നു

അഞ്ചൽ: ഇടമുളയ്ക്കൽ - അഞ്ചൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വൃന്ദാവനംമുക്ക് - പടിഞ്ഞാറ്റിൻകര - അഞ്ചൽ റോഡ് തകർന്നു. പനച്ചവിള-തടിക്കാട് റോഡിൽ ചേരുന്ന സ്ഥലത്ത് ഏറെനാളായി കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പൂർണമായും തകർന്നനിലയിലാണ്. വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാനായി നാട്ടുകാർ കാട്ടുകമ്പുകൾ നാട്ടി അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തൊട്ടടുത്ത പുരയിടത്തിൽ റോഡ്നിർമാണ കമ്പനിയുടെ ടോറസ്, കോൺക്രീറ്റ്​ മിക്സർ മെഷീൻ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും നിർമാണ സാമഗ്രികളും കൊണ്ടിടുന്നതിനായി സദാസമയവും വാഹനങ്ങൾ കയറിയിറങ്ങിയാണ് റോഡ് തകരുന്നതെന്നും റോഡിൽ ഗതാഗത തടസ്സമാവാത്ത വിധം മറ്റ് ക്രമീകരണങ്ങൾ നടത്താൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ചിത്രം: വൃന്ദാവനംമുക്ക്​ പടിഞ്ഞാറ്റിൻകര റോഡിൽ തകർന്ന ഭാഗത്ത് നാട്ടുകാർ കാട്ടുകമ്പ് നാട്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.