ഭക്ഷണപ്പൊതി വിതരണം

കരുനാഗപ്പള്ളി: കെ.എസ്.യുവിന്‍റെ 65-ാം ജന്മദിനത്തിൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. സി.ആര്‍. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് റഫീഖ് ക്ലാപ്പന അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അസ്‌ലം ആദിനാട്, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്‍റ് റിയാസ് റഷീദ്, പി.ആര്‍. വിശാന്ത്, അൽത്താഫ് ഹുസൈൻ, എം.വി. വിശാഖ്, യുസുഫ്, അമീൻ മലബാർ, നിഷാദ്, സജിൻഷാ സത്താർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.