കൊല്ലം: കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് മോചിതമായി രണ്ടു വർഷത്തിനിപ്പുറം സ്കൂളുകളിൽ പതിവുപോലെ അധ്യയന വർഷം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. വർണച്ചായം പൂശി കൊടിതോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയമുറ്റങ്ങൾ നവാഗതരെ ഉൾപ്പെടെ വരവേൽക്കാനൊരുങ്ങി. സ്‌കൂള്‍ പരിസരം, ക്ലാസ്-ലാബ് മുറികള്‍, ലൈബ്രറി, പാചകപ്പുര, ഇതര അടിസ്ഥാന സൗകര്യം എന്നിവയുടെ നിലവാരം ഭൂരിഭാഗം സ്കൂളുകളിലും 'ഓ.കെ'. വൃത്തിയുള്ള പരിസരം സ്‌കൂള്‍ വര്‍ഷം മുഴുവന്‍ നിലനിർത്തണമെന്ന് കലക്ടർ അഫ്സാന പർവീൺ നിർദേശിച്ചു. സ്‌കൂളിനുള്ളില്‍ കുട്ടികളുടെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സൗകര്യം വേണം. ശുചിമുറികളുടെ വൃത്തിയും ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്ത് നിരോധിത ഉൽപന്നങ്ങളുടെ വില്‍പന തടയുന്നതിന് പൊലീസിന് നിർദേശം നല്‍കി. ഗതാഗത നിയന്ത്രണത്തിനും പ്രത്യേക സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുക്കങ്ങളായി. ജില്ല തല ഉദ്ഘാടനം രാവിലെ 10.15ന് മുട്ടറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയും. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം പൂർത്തിയായി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് കൊല്ലം: ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാർഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ പൊലീസ്. നിരത്തുകളിലുണ്ടാകുന്ന തിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലുമെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കും. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പിടിച്ചുപറി, മോഷണം എന്നിവക്കെതിരെ നിരീക്ഷണം ശക്തമാക്കും. സൈബര്‍ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷാകർത്താക്കള്‍ക്കുള്ള ബോധവത്കരണം എന്നിവക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.