ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി അക്കാദമിക് കൂട്ടായ്മ

കൊല്ലം: വൈജ്ഞാനിക സമൂഹ സൃഷ്ടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ പങ്കും സാധ്യതകളും ചര്‍ച്ച ചെയ്ത സെമിനാര്‍ പരമ്പരകള്‍ ശ്രദ്ധേയമായി. ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി, കില, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആൻഡ്​ ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല അക്കാദമിക് കൂട്ടായ്മയുടെ ഭാഗമായാണ് സെമിനാറുകള്‍ സംഘടിപ്പിച്ചത്. വിജ്ഞാന സമ്പദ്ക്രമത്തില്‍ തദ്ദേശസ്വയംഭരണ പരിസരം: ശക്തി, സാധ്യത, വെല്ലുവിളികള്‍ വിഷയത്തില്‍ നടന്ന സെമിനാറില്‍ സംഘാടകസമിതി കണ്‍വീനര്‍ ഡോ. എം. ജയപ്രകാശ് ആമുഖപ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ വിഷയാവതരണം നടത്തി. ഡോ.കെ. കുഞ്ഞാമന്‍, അക്കാദമിക് കമ്മിറ്റിയംഗം പ്രഫ. പി.കെ. രവീന്ദ്രന്‍, ഡോ.ജെ. ഗ്രേഷ്യസ് എന്നിവര്‍ സംസാരിച്ചു. 'തദ്ദേശ സ്വയംഭരണവും ആസൂത്രണവും: സാധ്യതകളും പ്രശ്‌നങ്ങളും ഒരു പുനര്‍നിര്‍ണയം' വിഷയത്തിലെ സെമിനാറി‍ൻെറ ആമുഖപ്രഭാഷണം ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. ടി.എം. വിജയന്‍ നിര്‍വഹിച്ചു. പ്ലാനിങ്​ ബോര്‍ഡ് മുന്‍ അംഗം ഡോ. മൃദുല്‍ ഈപ്പന്‍ വിഷയാവതരണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട പഠിതാക്കളുടെ നേതൃത്വത്തില്‍ മികച്ച പത്ത് പദ്ധതി നിർദേശങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. സി. ഉദയകല ആമുഖപ്രഭാഷണം നടത്തി. അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.പി. വിനോദ്, സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ ഡോ.ജോസ് ചാത്തുക്കുളം, ലോക്കല്‍ ഡെവലപ്മെന്‍റ് എക്‌സ്പര്‍ട്ട് കെ.എസ്. ബിനുരാജ് എന്നിവര്‍ സംസാരിച്ചു. പഠനാനുഭവങ്ങള്‍ പങ്ക് വെച്ച ഓപണ്‍ ഫോറത്തില്‍ ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്.വി. സുധീര്‍ മോഡറേറ്ററായി. ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതും: 305 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു കൊല്ലം: ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ചെക്​പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആശ്രാമം പുത്തന്‍ചന്ത മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 305 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തി‍ൻെറ സഹായത്തോടെ നശിപ്പിച്ചു. ഫോര്‍മാലിന്‍ കലര്‍ന്ന ചൂര, പഴകിയ കാരല്‍ എന്നിവയാണ് പിടികൂടിയത്. ജില്ല മൊബൈല്‍ ഫുഡ് ടെസ്റ്റിങ്​ ലബോറട്ടറിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ എസ്.ആര്‍ റസീമ, എസ്.എ അഞ്ജു, എസ്. ഹരികൃഷ്ണന്‍, എസ്. ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.