സമ്മർ ക്യാമ്പ്​

കൊട്ടിയം: കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി ത്രിദിന സമ്മർ ക്യാമ്പ് ആരംഭിച്ചു. വിരമിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപിക ബീനാ ഡേവിഡിന്​ യാത്രയയപ്പും ഇതോടനുബന്ധിച്ച്​ നൽകി. ഡി.സി.ആർ.ബി.എ.സി.പി. എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സേതുനാഥ്, ജില്ല പഞ്ചായത്ത് മെംബർ ശ്രീജ ഹരീഷ്, കൊട്ടിയം എസ്​.ഐ സുജിത് ജി. നായർ, ബ്ലോക്ക് മെംബർ ബിന്ദു, ഷിബു, അനിൽകുമാർ, സാബു, ബുഷ്റമോൾ, ബിജുമോൻ, ബീന ഡേവിഡ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.