പെരിനാട്: സർക്കാർ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം'അവധിക്കാല സർഗോത്സവത്തിൽ ശിൽപി അജി എസ്. ധരൻ കുട്ടികൾക്ക് ശിൽപനിർമാണത്തിൽ പരിശീലനം നൽകി. ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ് ജി. സുനിൽ, വൈസ് പ്രസിഡന്‍റ് സുനിൽകുമാർ, എസ്.എം.സി ചെയർമാൻ എസ്.കിഷോർ, കൃഷി കൺവീനർ കൃഷ്ണകുമാർ, എസ്.ആർ.ജി കൺവീനർ ടി. വേണുകുമാർ, ബി.ആർ.സി ട്രെയിനർ ആദിൽഷാ, ബി. കുഞ്ഞുമോൻ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച ക്യാമ്പ് സമാപിക്കും. സ്വീകരണവും വിശദീകരണ യോഗവും കുണ്ടറ: പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐ ജനപ്രതിനിധി ബിന്ദുമോൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും നടത്തി. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. എസ്. സദാശിവൻ നായർ അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന സമിതി അംഗം ആർ. രാമചന്ദ്രൻ, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി. ദിനേശ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യജയകുമാർ, വൈസ് പ്രസിഡന്‍റ് എസ്. അനിൽകുമാർ, യേശുദാസൻ, ആർ. ഷംനാൽ, ജി. സോമരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.