ഇരവിപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ശാരീരികമായി ഉപദ്രവിച്ചയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ശ്രീവിലാസം നഗർ മുസ്ലിയാർ ബിൽഡിങ്ങിൽ എസ്. ഷഹനാദ് ആണ് (31) പിടിയിലായത്. 28ന് രാത്രി 7.30 ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ഫോൺ നമ്പർ ആവശ്യപ്പെട്ടു. നൽകാത്തതിലുള്ള വിരോധം മൂലം യുവതിയുടെ ശരീരത്തിൽ കടന്നു പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, അജിത്കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥിരമായി മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമയും മോഷ്ടാവും പിടിയിൽ കൊല്ലം: സ്ഥിരമായി മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമയെയും മോഷ്ടാവിനെയും കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. അഷ്ടമുടി, കണ്ണാടിമുക്ക്, ഉത്രാടം വീട്ടിൽ ചുടലമുത്തു(20), തൃക്കരുവ കാഞ്ഞാവെളി, തെക്കേചേരി, എം.കെ മൻസിലിൽ അബ്ദുൽ റഷീദ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതിനെ തുടർന്ന് വാഹന ഉടമ വടക്കേവിള മണി നിവാസിൽ സുമേഷ് കുമാർ നൽകിയ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചുടലമുത്തുവിനെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്‍റെ ചുരുൾ അഴിഞ്ഞത്. കൊല്ലം നഗരത്തിൽ വിവിധ ഇടങ്ങളിൽ കറങ്ങിനടന്ന് മോട്ടോർ സൈക്കിളുകളും മറ്റും മോഷണം നടത്തുകയും ഇത്തരത്തിൽ മോഷ്ടിച്ചെടുക്കുന്നവ ആക്രിക്കടയിൽ എത്തിച്ച് പൊളിച്ച് വിൽക്കുന്നതുമാണ് ഈ സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറയുന്നു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈ. അഷ്റഫ്, ജയിംസ്, സി.പി.ഒ സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.