കൊട്ടാരക്കര: ഖത്തറിൽ ജോലി ചെയ്യുന്ന കൊട്ടാരക്കരക്കാരുടെ കൂട്ടായ്മ കെഫാഖിന്‍റെ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ സജി ബേബി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള, പ്രഥമാധ്യാപകൻ കെ.ഒ. രാജുക്കുട്ടി, അനു ചെറിയാൻ, സിജോ ജോൺ, ഉഷ എ. ഗീവർഗീസ്, റോഷ്നി തോമസ്, ആർ.എസ്. കീർത്തി, രാജി അനിൽകുമാർ എന്നിവർ സംസാരിച്ചു. പഠന കിറ്റ് വിതരണം ഓയൂർ: സിസോ റോഡുവിള യൂനിറ്റിന്‍റെ നേതൃത്വത്തിൽ പീപ്ൾസ് ഫൗണ്ടേഷൻ ലഭ്യമാക്കിയ പഠനകിറ്റുകൾ വിതരണം ഫൗണ്ടേഷൻ ചടയമംഗലം ഏരിയ കോഓഡിനേറ്റർ പി.വി. സലീം നിർവഹിച്ചു. സിസോ ചടയമംഗലം ഏരിയ ജോയന്‍റ് സെക്രട്ടറി സഫർ ഖാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.