കൊട്ടാരക്കര: മരാമത്ത് ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്ന കരാറുകാർക്ക് സർക്കാർ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂന്ന് കോടി രൂപ ചെലവിൽ പുനർനിർമിച്ച ചിരട്ടക്കോണം കണ്ണംകോട് ഉഗ്രൻമുക്ക് സദാന്ദപുരം സ്കൂൾ ജങ്ഷൻ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സജയകുമാർ, മാർത്തോമ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. റജി എന്നിവർ സംസാരിച്ചു. ഭാര്യയെ കാണാനില്ല, പൊലീസ് സ്റ്റേഷന് മുന്നിൽ ഭർത്താവിന്‍റെ ആത്മഹത്യശ്രമം കൊട്ടാരക്കര: ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിൽ മധ്യവയസ്കൻ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശി കോട്ടാത്തല നെടുവത്തൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ഷൈജു (47) ആണ് ബുധനാഴ്ച രാവിലെ 8.30 ഓടെ സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ ശരീരത്ത് മണ്ണെണ്ണ ഒഴിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഓടിയെത്തി തടയുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പരാതി നൽകിയിരുന്നു. ഒടുവിൽ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി നോക്കിയിരുന്ന ഷൈജുവിന്‍റെ ഭാര്യയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.