കൊല്ലം: ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ മതപരവും വ്യക്തിപരവുമായ അവകാശങ്ങളെ നിഷേധിക്കുന്ന രീതിയിൽ ഏക സിവിൽ കോഡ് എന്ന മഹാവിപത്തിനെ നടപ്പിൽ വരുത്താൻ പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്ര സർക്കാർ പരിശ്രമിക്കുകയാണെന്ന് ഡി.കെ.ഐ.എസ്.എഫ് കൊല്ലം ജില്ല കമ്മിറ്റി. ഈ സാഹചര്യത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് വിജയിപ്പിക്കൽ മതേതര-ജനാധിപത്യ സമൂഹത്തിൻെറ ധാർമിക ഉത്തരവാദിത്തമാണെന്ന് ജില്ല പ്രസിഡന്‍റ് എസ്.എം. മൻസൂർ മന്നാനി പെരിങ്ങമ്മല, സെക്രട്ടറി എ.എം. മിദ്ലാജ് മന്നാനി മൈനാഗപ്പള്ളി, ട്രഷറർ എം.കെ. ഹസീൻ മന്നാനി കൊട്ടിയം എന്നിവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന മാർച്ചിൽ മതേതര-ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.