ആശുപത്രി പരിസരത്ത് നിന്ന്​ സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

കൊല്ലം: വിക്‌ടോറിയ . കല്ലുവാതുക്കല്‍ ശ്രീഭുവനത്തില്‍ ബിനു (28) ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് വിക്‌ടോറിയ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. വൈകീട്ട്​ അഞ്ചിന് കല്ലുവാതുക്കലില്‍ നിന്ന് ഈസ്റ്റ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ്​ സി.ഐ ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.