കൊട്ടാരക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ റേഷൻ സാധനങ്ങൾ വിതരണത്തിനെത്തിക്കുന്നത് തടയുക, സമയബന്ധിതമായി കടകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുക, വാതിൽപ്പടി വിതരണത്തിൽ ധാന്യങ്ങൾ തൂക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എസ്. സദാശിവൻനായർ അധ്യക്ഷത വഹിച്ചു. ജി. കൃഷ്ണൻകുട്ടി നായർ, എ.എസ്. ചന്ദ്രശേഖരൻപിള്ള, ടി. ശശിധരൻ, രാധാകൃഷ്ണപിള്ള, ശ്യാം വയലാ, അന്തമൺ സുധാകരൻ, ഡി.ബി. ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.