....kc+kw+ke.... കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉൽപാദനമാരംഭിച്ചത് ജില്ലയിലെ തൊഴില്‍ മേഖലക്ക് ഗുണകരമാകുമെന്ന് സി.ഐ.ടി.യു. ഈറ്റകള്‍ കൂടി ഉപയോഗിച്ച് പേപ്പര്‍ നിർമിച്ചാല്‍ ഈറ്റവെട്ടുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാറിനും വരുമാനമാകുമെന്നും ഇക്കാര്യം കാണിച്ച് സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കുമെന്ന് ജില്ല സെക്രട്ടറി എസ്. ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിച്ച സംസ്ഥാന സര്‍ക്കാറിനെ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അഭിനന്ദിച്ചു. പരിപാടികൾ ഇന്ന്.... Add.... കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയം: ജി. ദേവരാജൻ സ്മൃതി, സമ്മാനദാനം ശ്രീകുമാരൻതമ്പി -വൈകു. 5.30 ചിന്നക്കട ഫാസ് ഹാൾ: മാതൃഭാഷാസാംസ്കാരികവേദി പുസ്തകചർച്ചയും കവിയരങ്ങും; അഡ്വ. ഫേബ - ഉച്ച. 2.00 മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം, ആൽത്തറമേളം- വൈകു. 3.30, മുഖത്തല പൂരം- 5.00, കെട്ടുകാഴ്ചയും ഗജമേളയും- 6.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം, സമാപനം: മുഖ്യകാർമികൻ: ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി- രാവിലെ 9.00, സ്നേഹവിരുന്ന്- ഉച്ച. 1.00 ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ്: പ്രഫ. ആർ. ഗംഗപ്രസാദ് അനുസ്മരണസമ്മേളനം, ഉദ്ഘാടനം മുൻമന്ത്രി സി. ദിവാകരൻ - വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.