കുണ്ടറ: ജില്ല ലൈബ്രറി കൗൺസിലിന്‍റെ ഭരണഘടന സാക്ഷരത കാമ്പയിന്‍റെ ഭാഗമായി മുളവന ജെ.എം.വൈ. എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട് നാലിന് മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ 'ഇന്ത്യൻ ഭരണഘടന' എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും. മാർച്ചും യോഗവും (ചിത്രം) കൊല്ലം: കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് നടത്തിയ മാർച്ചും യോഗവും ജില്ല സെക്രട്ടറി ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ല സെക്രട്ടറി ബി. വിനോദ് അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. രാഘവൻ, ബി. രാമചന്ദ്രൻ, ട്വിങ്കിൾ പ്രഭാകരൻ, രാഹുൽ, ജിജീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.