കൊട്ടിയം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് വിളംബര ജാഥയും സെമിനാറും സംഘടിപ്പിച്ചു. 'കെ-റെയിലും കേരള വികസനവും' എന്ന വിഷയത്തില്‍ കൊട്ടിയം ആനന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാർ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ല സെക്രട്ടറി എം. ഹരികൃഷ്ണന്‍ വിഷയാവതരണം നടത്തി. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എന്‍. സന്തോഷ്, എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് എ. വിഷ്ണു, സെക്രട്ടറി ഗോപീകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് നെസ്മല്‍, സന്ദീപ് ലാല്‍, ആര്യ പ്രസാദ്, ജില്ല ജോയന്‍റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഹിന്‍, അലീന, വൈസ് പ്രസിഡന്‍റുമാരായ സഹല്‍, മിഥുന്‍ സഹദ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം സച്ചിന്‍ദാസ് നന്ദി പറഞ്ഞു. മുട്ടക്കോഴികള്‍ വില്‍പനക്ക് കൊല്ലം: പൗള്‍ട്രി വികസന കോര്‍പറേഷനില്‍ 45 ദിവസത്തിനുമേല്‍ പ്രായമുള്ള ബി.വി. 380 ഇനത്തില്‍പെട്ട മുട്ടക്കോഴികള്‍ 150 രൂപ നിരക്കില്‍ 24ന് രാവിലെ 10 മുതല്‍ കൊട്ടിയം കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍- 9495000913. പരിപാടികൾ ഇന്ന് ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കിന് എതിര്‍വശം: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം - മേയര്‍ പ്രസന്ന ഏണസ്റ്റ് - രാവിലെ 9.00 പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്. വായനശാല: ജൈവവൈവിധ്യ സെമിനാർ. വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.