കാറ്റാടി മല-ഒരിയൂര്‍-വേളാങ്കണ്ണി തീര്‍ഥാടനം കെ.എസ്.ആര്‍.ടി.സി ബസില്‍

കൊല്ലം: കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ മെയ് 27,28 തീയതികളില്‍ വേളാങ്കണ്ണി തീർഥാടനം. കാറ്റാടി മല-ഒരിയൂര്‍-വേളാങ്കണ്ണി തീർഥാടന യാത്ര 27ന് ബിഷപ് ഹൗസില്‍ തുടക്കമാകും. രാവിലെ 5.15ന് പുറപ്പെട്ട് കാറ്റാടിമല, ഒരിയൂര്‍ വി. ജോണ്‍ ഡി. ബ്രിട്ടോയുടെ ദേവാലയവും സന്ദര്‍ശിച്ച്​ രാത്രിയോടെ വേളാങ്കണ്ണിയില്‍ എത്തിച്ചേരും. അടുത്ത ദിവസം രാവിലെ ഒമ്പതിനുള്ള മലയാളം കുര്‍ബാനക്ക് ശേഷം വൈകീട്ട്​ നാലിന്​ യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ തിരികെയെത്തും. സീറ്റിന്​ 2500 രൂപയാണ് നിരക്ക്. ടിക്കറ്റുകള്‍ വ്യക്തിഗതമായോ ഇടവക അടിസ്ഥാനത്തില്‍ മൊത്തമായോ ബുക്ക് ചെയ്യാം. ഫോണ്‍: 8921950903, 8921552722, 9995044775, 9496675635. മൂന്നാര്‍ ഉല്ലാസയാത്ര; കെ.എസ്.ആര്‍.ടി.സി ബുക്കിങ് തുടങ്ങി കൊല്ലം: വാഗമണ്‍ വഴിയുള്ള മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിങ്​ കെ.എസ്​.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ ആരംഭിച്ചു. 26നു രാവിലെ 5.10ന്​ ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ വഴി വാഗമണിൽ എത്തും. അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയന്‍റ്​, വെള്ളത്തൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും. മേയ് 27 നു രാവിലെ 8.30 ന് മൂന്നാറില്‍നിന്നും ആരംഭിക്കുന്ന ഉല്ലാസയാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്​, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിങ്​ പോയന്‍റ്​​സ്​, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട്​ ആറിന്​ മൂന്നാറില്‍ എത്തും. രാത്രി ഏഴിന്​ അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 28 പുലര്‍ച്ച രണ്ടിന് കൊല്ലത്ത് എത്തിച്ചേരും. ബുക്കിങ്​ തുക 1150 രൂപ (മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ലീപ്പര്‍ സൗകര്യവുമുണ്ട്). ഫോണ്‍- 8921950903, 9496675635.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.