ഇരവിപുരം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ അയത്തിൽ കാരുണ്യനഗർ 76, തടവിള വീട്ടിൽ ജെ. ഷെഫീക്ക് (31) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പെൺകുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന 49 ഗ്രാം സ്വർണവും 14,500 രൂപയും വാങ്ങിയെടുത്തു. പെൺകുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ജയകുമാർ, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ ശോഭകുമാരി, ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ജീവനക്കാരിയെ ആക്രമിച്ച സ്ഥാപനയുടമയുടെ മകൻ അറസ്റ്റിൽ ചാത്തന്നൂർ: പിതാവ് നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആക്രമിച്ച സ്ഥാപനയുടമയുടെ മകനെ പൊലീസ് പിടികൂടി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശാരദ ഭവനിൽ എസ്. ക്ലിബി (42) ആണ് പിടിയിലായത്. 10 വർഷമായി ജോലിചെയ്തിരുന്ന 45 കാരിയാണ് സ്ഥാപന നടത്തിപ്പും സാമ്പത്തികവും കൈകാര്യം ചെയ്യുന്നത്. പിതാവിനെ സഹായിക്കാൻ നിന്ന പ്രതിക്ക് ഇവർ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിരോധമുണ്ട്. കഴിഞ്ഞ ദിവസം തർക്കത്തെ തുടർന്ന് യുവതിയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ കൊട്ടിയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പൊലീസ് പ്രതിയെ ഈറാംവിള നിന്ന് പിടികൂടുകയായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ വി. രേഖ, രാജേഷ് എ.എസ്.ഐ അനിൽകുമാർ സി.പി.ഒ മാരായ പ്രശാന്ത്, ദിനേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.