കൊല്ലം: ജി. ദേവരാജൻ ശക്തിഗാഥ ശാഖ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചതിന്‍റെ പത്താം വാർഷികാഘോഷത്തിന്‍റെ സമാപനം ഞായറാഴ്ച നടക്കും. വൈകുന്നേരം 5.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 'രാഗമാലികാ മാധുരി' എന്നപേരിൽ മെയ് ഫേസ്ബുക്കിൽ ലൈവ് ചെയ്തുവരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി 'ദേവരാഗാമൃതം 2022' എന്ന പേരിൽ ഓൺലൈൻ ഗാനാലാപന മത്സരം നടത്തി. വിജയികൾക്ക് ഞായറാഴ്ച സമ്മാനം വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് ഡോ. ദീപ്തി പ്രേം, സെക്രട്ടറി സന്തോഷ് ഇരവിപുരം, ട്രഷറർ ബി. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.