പത്തനാപുരം: കുമരംകുടിയില്‍ ജനവാസമേഖലയിൽ ഇറങ്ങിയ പുലി ആടിനെ പിടിച്ചു. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ കുമരംകുടി എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ സരസ്വതിയമ്മയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞയാഴ്ചയും സരസ്വതിയമ്മയുടെ ഒരാടിനെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചതായാണ് വിവരം. കുമരംകുടി, കടശ്ശേരി, മുള്ളുമല, കറവൂർ, വെള്ളംതെറ്റി, പാടം തുടങ്ങിയ പ്രദേശങ്ങളിൽ പുലി, കടുവ, ആന, കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം കടശ്ശേരി കൈതക്കെട്ടില്‍ കാട്ടാനയിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. പ്ലാേൻറഷന്‍ ചുറ്റിലും പലയിടത്തും സോളാർ വേലി ഇല്ലാത്തതിനാലാണ് വന്യമൃഗശല്യം കൂടുന്നതെന്നും പരിഹാരം കാണാൻ അധികൃതർ തയാറായില്ലങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പടം.... കുമരംകുടിയില്‍ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തില്‍ ചത്ത ആട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.