പത്തനാപുരം: മോഷണം നടന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിന്‍റെ ഉടമ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനാപുരം പിടവൂര്‍ ആശാരിയഴികത്ത് വീട്ടില്‍ രാമചന്ദ്രന്‍പിള്ളയാണ് (62) ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ചയാണ് ജനതാ ജങ്ഷനിലെ പത്തനാപുരം ബാങ്കേഴ്സിൽ മോഷണം നടന്നത്. 30 ലക്ഷം രൂപയുടെ പണവും സ്വർണവും നഷ്ടമായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീടിനു മുകളില്‍ കയറി ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും കൈയിലെ ഞരമ്പുകള്‍ മുറിക്കുകയും ചെയ്തു. വാട്ടര്‍ ടാങ്കില്‍ കൈ മുക്കി അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് സമീപവാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഉടന്‍തന്നെ പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.