എൻ.സി.സി വാർഷിക ക്യാമ്പ്

പുനലൂർ: ഒമ്പതാം കേരള ബറ്റാലിയൻ എൻ.സി.സി കൊട്ടാരക്കരയുടെ ദശദിന വാർഷിക പരിശീലന ക്യാമ്പ് വെഞ്ചേമ്പ് എന്‍.ജി.പി.എം എച്ച്.എസ്.എസിൽ ആരംഭിച്ചു. കമാൻഡിങ് ഓഫിസർ കേണൽ അമിതേഷ് വർമയുടെ മേൽനോട്ടത്തിലാണ് പരിശീലനം. ലഫ്. കേണൽ റിസ്വാൻ ഖാൻ, ക്യാപ്റ്റൻ പി. സുനിൽ, ലഫ്. അരുൺ, ജയവിനയൻ പിള്ള, ജയചന്ദ്രൻ, ദീപ്തി, രശ്മി തുടങ്ങിയവർ നേതൃത്വം നൽകും. കൊല്ലം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ഉദയകുമാർ ക്യാമ്പ് സന്ദർശിച്ചു. ആധാരമെഴുത്തുകാരുടെ ധർണ പുനലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്തുകാർ പണിമുടക്കി പുനലൂർ സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ജോയന്‍റ് സെക്രട്ടറി കെ. സതീദേവി ധർണ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എസ്. വേണു, സെക്രട്ടറി എ. നിസാമുദീൻ, ട്രഷ. ജി. ശിവകുമാർ, സുധീർ, വിജയപിള്ള, റഷീദ്, പ്രിയ, ശാന്തമ്മ, രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. (ചിത്രം ഈമെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.