കൊട്ടാരക്കര: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷ് (38) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലുള്ള സൗമ്യ ഫിനാൻസ് എന്ന സ്ഥാപനത്തിലെത്തി രണ്ടരപ്പവൻ തൂക്കമുള്ള മുക്കുപണ്ട വളകൾ പണയംവെച്ച് 65000 രൂപ കൈക്കലാക്കി. സ്ഥാപന ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. കൊട്ടാരക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിശ്വനാഥൻ, ജോൺസൻ, കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റേഷൻ ഗോതമ്പ് റദ്ദാക്കൽ; പരിഹാരം വേണം കൊട്ടാരക്കര: റേഷൻ ഗോതമ്പ് വിഹിതം മുന്നറിപ്പില്ലാതെ വെട്ടിക്കുറച്ചത് പ്രതിസന്ധിയാകുമെന്നും പകരം അരി വിതരണത്തിനുള്ള സംവിധാനമൊരുക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് യൂനിയൻ ജില്ല സെക്രട്ടറി ലാലു കെ. ഉമ്മനും താലൂക്ക് സെക്രട്ടറി രഞ്ജിത്തും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.