കൊട്ടാരക്കര നഗരസഭ സന്തോഷ് ട്രോഫി ജേതാക്കളെ ആദരിക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ സന്തോഷ് ട്രോഫി ഫുട്​ബാൾ ജേതാക്കളെ ആദരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന്​ കൊട്ടാരക്കര ചന്തമുക്കിലെ വാഹന പാർക്കിങ് സ്ഥലത്താണ് പരിപാടി. കൊട്ടാരക്കരയിലെ എം.ജി.എം ഗ്രൂപ് സന്തോഷ് ട്രോഫി ജേതാക്കൾക്ക് ഒന്നരലക്ഷം രൂപ നൽകും. കൊട്ടാരക്കര നഗരസഭ പ്രതീകാത്മകമായി സന്തോഷ് ട്രോഫിക്ക് സമാനമായ ട്രോഫി നൽകി ആദരിക്കും. കൊട്ടാരക്കരയുടെ വിവിധ മേഖലകളിലായി ഫുട്​ബാൾ കോച്ചിങ്ങിനായി 500 ഓളം വിദ്യാർഥികൾ പരിശീലനം നടത്തുന്നുണ്ട്. ഇവരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. തുറന്ന വാഹനത്തിൽ സന്തോഷ് ട്രോഫി ഫുട്​ബാൾ ജേതാക്കളായ 26 പേരെയും നഗരത്തിലേക്ക്​ വരവേ​ൽക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ കെ.ബി. ഗണേഷ്​കുമാർ, കോവൂർ കുഞ്ഞുമോൻ , പി.സി. വിഷ്ണുനാഥ്, പി.എസ്.​ സുപാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്‍റ്​ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.