വേ​ലി​യേ​റ്റ സ​മ​യ​ത്തെ ദു​രി​തം ശാ​ശ്വ​ത പ​രി​ഹാ​ര പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കും -മു​ഖ്യ​മ​ന്ത്രി

പ​റ​വൂ​ർ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​തു​ട​ർ​ന്ന് ക​ട​ൽ​നി​ര​പ്പ് ഉ​യ​രു​ന്ന​തും വേ​ലി​യേ​റ്റ​ജ​ലം പു​ഴ​ക​ളി​ലൂ​ടെ​യും കാ​യ​ലു​ക​ളി​ലൂ​ടെ​യും ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​തും മൂ​ലം തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന 'റെ​സി​ലി​യ​ന്റ് ല​ങ്ക' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് പു​റ​മേ ക​ട​ൽ​നി​ര​പ്പ് ഉ​യ​രു​ന്ന​തു​മൂ​ല​മു​ള്ള വേ​ലി​യേ​റ്റ പ്ര​തി​സ​ന്ധി തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വൃ​ശ്ചി​ക​മാ​സ​ത്തി​ൽ മാ​ത്രം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന വേ​ലി​യേ​റ്റം ഇ​പ്പോ​ൾ വ​ർ​ഷം മു​ഴു​വ​ൻ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പു​ഴ​ക​ളു​ടെ​യും കാ​യ​ലു​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഏ​ഴി​ക്ക​ര​യി​ലെ പൈ​ല​റ്റ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ൽ സ​മാ​ന​മാ​യ വേ​ലി​യേ​റ്റ-​വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഏ​ഴി​ക്ക​ര​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ ഒ​റ്റ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​യ​ൽ തീ​ര​ത്തു​കൂ​ടി മ​നോ​ഹ​ര​മാ​യ ടൂ​റി​സം റോ​ഡ് നി​ർ​മി​ച്ച് ഏ​ഴി​ക്ക​ര പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നും പ​ദ്ധ​തി​യു​ണ്ട്. അ​തേ​സ​മ​യം, പാ​ട​ശേ​ഖ​ര​ങ്ങ​ളും പ്ര​കൃ​തി​സ​മ്പ​ത്തും സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഏ​ഴി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സീ​ന സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​ആ​ർ. സൈ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി.​എം. രാ​ജ​ഗോ​പാ​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മേ​രി വി​ൻ​സെ​ന്റ്, ബി​ന്ദു ജോ​ർ​ജ്, ഇ​ക്വി​നോ​ക്ട് പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​സി.​ജി. മ​ധു​സൂ​ദ​ന​ൻ, എം.​പി. ഷാ​ജ​ൻ, മു​ൻ ഡി.​ജി.​പി ഹോ​ർ​മി​സ് ത​ര​ക​ൻ, കു​ഫോ​സ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ. ​ബി​ജു കു​മാ​ർ, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. അ​നി​ൽ​കു​മാ​ർ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഹാ​പ്പി​നെ​സ് പ്രോ​ജ​ക്ട് പ്ര​തി​നി​ധി അ​ഭി​ന, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ല്ലാ​സ് തോ​മ​സ്, ഡോ. ​ജ​യ​രാ​മ​ൻ, ഡോ. ​എ​സ് ഉ​ഷ, ഡോ. ​കെ.​ജി. ശ്രീ​ജ, എം.​എ​സ്. ര​തീ​ഷ്, കെ.​ഡി. വി​ൻ​സ​ൺ, ലീ​ന ബി​ജു, നീ​തു സ​ലിം​കു​മാ​ർ, എ​ൻ. പ്ര​ഥു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Will support permanent solution plan for the disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.