പറവൂർ: വീട്ടിലെ തെങ്ങിൽനിന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ സമീപത്തെ വൈദ്യുതി കമ്പിയിൽ തട്ടി യുവാവിന് ഷോക്കേറ്റു. കുഞ്ഞിത്തൈ തുണ്ടത്തിൽ വിമൽദേവിനാണ് (40) പരിക്കേറ്റത്. അപകടം കണ്ട സമീപത്തെ വീട്ടിലെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഉടനെ ട്രാൻസ്ഫോർമറിന്റെ ഫീസ് ഊരി രക്ഷപ്പെടുത്തിയ ശേഷം സി.പി.ആർ നൽകി.
യുവാവിനെ കളമശേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമൽദേവ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതർ അപകടസ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.