സുന്ദരന്റെ കൈകളിൽ സൂര്യാതപമേറ്റ നിലയിൽ
Posted On
date_range Updated On
date_range മരപ്പണിക്കിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു
പറവൂർ: മരപ്പണി ചെയ്യുന്നതിനിടെ നന്ത്യാട്ടുകുന്നം വലിയമുറിക്കൽ വി.ജി. സുന്ദരന് (42) സൂര്യാതപമേറ്റു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചക്കുമരശ്ശേരിയിലാണ് സംഭവം. ഇരുകൈയിലുമാണ് സൂര്യാതപമേറ്റത്.ആദ്യം ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ കൈകളിൽ അസഹ്യമായ പുകച്ചിലും വേദനയുമുണ്ടായി. ചില പച്ചമരുന്നുകൾ തേച്ച് തുണികൊണ്ട് കെട്ടിയെങ്കിലും കുറഞ്ഞില്ല. പിന്നീട് കൈയിൽ കുമിളപോലെ പൊങ്ങി. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.