മുസ്രിസ് പൈതൃകയാത്രക്കായുള്ള സൗരോർജ ബോട്ട്
മുസ്രിസ് പൈതൃക പ്രദേശങ്ങളിൽ സൗരോർജ ബോട്ടുകൾ അടുത്ത ആഴ്ച മുതൽ
പറവൂർ: മുസ്രിസ് പൈതൃകപദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാൻ സ്വദേശികൾക്കും വിദേശികൾക്കുമായി മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് സൗരോർജ ബോട്ടുകൾ ഒരുക്കുന്നു. സിയാലിെൻറ ഉടമസ്ഥതയിലുള്ള സൗരോർജ ബോട്ടുകളാണ് വിനോദ സഞ്ചാരികൾക്കായി സജ്ജമാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച കരാർ സിയാൽ എം.ഡിയും മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് എം.ഡിയും തമ്മിൽ സെപ്റ്റംബർ 28ന് ഒപ്പുവെച്ചിരുന്നു. സൗരോർജ ബോട്ടുകൾ അടുത്തയാഴ്ചതന്നെ പറവൂരിലെത്തും.
നിലവിൽ സർവിസ് നടത്തുന്ന ഹോപ് ഓൺ ഹോപ് ബോട്ട് സർവിസിന് പുറമെയാണ് സൗരോർജ ബോട്ടുകളും ഉപയോഗപ്പെടുത്തുന്നത്. 24 സീറ്റുള്ള സൗരോർജ ബോട്ടിൽ 15 സോളാർ പാനലുണ്ട്. പകൽ സൗരോർജത്തിൽ പ്രവർത്തിക്കും. വെളിച്ചക്കുറവുണ്ടെങ്കിൽ വൈദ്യുതിയിൽ അഞ്ചുമണിക്കൂർവരെ പ്രവർത്തിക്കും. എട്ട് സൗരോർജ ബോട്ടുകൾകൂടി സർവിസിന് എത്തുന്നതോടെ യാത്രക്കാരുടെ ആവശ്യം പരിഹരിക്കാനാകും.
മുസ്രിസ് ടൂറിസം പദ്ധതിയിൽ പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ 12 ബോട്ട് ജെട്ടികൾ നിർമിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം ബന്ധിപ്പിച്ചാണ് ഹോപ്ഓൺ ഹോപ് ഓഫ് ബോട്ട് സർവിസ് നടത്തുന്നത്.
കോവിഡിനുമുമ്പ് കായൽഭംഗി ആസ്വദിച്ച് മ്യൂസിയങ്ങൾ കാണാൻ നിരവധി വിനോദ സഞ്ചാരികളും ചരിത്രാന്വേഷകരും എത്തിയിരുന്നു. വിനോദസഞ്ചാര മേഖല സജീവമാകുന്നതോടെ കുടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.