Posted On
date_range Updated On
date_range ഹൈകോടതിയിലെ ഓൺലൈൻ കേസുകൾക്ക് ഇനി വി കൺസോൾ ആപ്
കൊച്ചി: ഒാൺലൈൻ ഹരജികൾ കേൾക്കാൻ ഹൈകോടതിയിൽ ഇനി വി കൺസോൾ ആപ്ലിക്കേഷൻ. ചേർത്തല ഇൻഫോപാർക്കിലെ ടെക്ജൻഷ്യ കമ്പനി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ചൊവ്വാഴ്ച രണ്ട് സിംഗിൾ ബെഞ്ചുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു.
നിലവിൽ സൂം, ഗൂഗിൾ മീറ്റ്, വെബ് എക്സ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് വി കൺസോൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ആപ്ലിക്കേഷനിൽ പരിഷ്കാരം വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.