അന്‍വര്‍
സ്വർണത്തിനുവേണ്ടി സുഹൃത്തിനെ കൊന്നു; പ്രതിക്ക് 20 വർഷം കഠിനതടവ്
മട്ടാഞ്ചേരി: സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി സുഹൃത്തായ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 1,75,000 രൂപ പിഴയും.
തൃക്കാക്കര കാക്കനാട് പരപ്പേൽ വീട്ടില്‍ അൻവറിനെയാണ് (37) വിചാരണ കോടതിയായ എറണാകുളം പോക്സോ കോടതി ജഡ്ജ് കവിത ഗംഗാധരൻ ശിക്ഷിച്ചത്. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലുള്ള വാത്തുരുത്തി ബി.ഒ.ടി കിഴക്കേ ജങ്ഷന് സമീപം 2016 മാര്‍ച്ച് ഏഴിന് രാത്രി എട്ടരക്കായിരുന്നു സംഭവം. സന്ധ്യ എന്ന യുവതിയുടെ ആഭരണങ്ങളും മറ്റും കൈക്കലാക്കാൻ അൻവർ ശ്രമിച്ചു. എതിർത്ത സന്ധ്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹാർബർ എസ്.ഐ പി.എസ്. പ്രകാശ് രജിസ്റ്റർ ചെയ്ത കേസ് ഫോർട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് കുമാറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.എ. ബിന്ദു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.