അങ്കമാലി: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവെൻറ മാല കവര്‍ന്നു. വ്യാഴാഴ്ച സന്ധ്യയോടെ കിഴക്കേമേയ്ക്കാട് വേതുചിറക്കു സമീപം കളങ്ങര വീട്ടില്‍ സോമരാജെൻറ ഭാര്യ വിലാസിനിയുടെ മാലയാണ് കവര്‍ന്നത്.
റോഡരികില്‍ ബൈക്ക് നിര്‍ത്തി വീടിനു പിറകിലെത്തിയ മോഷ്ടാവ് അടുക്കളഭാഗത്ത് ജോലി ചെയ്യുകയായിരുന്ന വിലാസിനിയുടെ അടുത്തെത്തി വീട് വാടകക്ക് കൊടുക്കാനുണ്ടോയെന്ന് അന്വേഷിച്ച് തള്ളിവീഴ്ത്തി കല്ലിനിടിച്ചശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. രോഗിയായ ഭര്‍തൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയത്തെി തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി കണ്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മേയ്ക്കാട് പ്രദേശത്തെ ചില സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.